Advertisment

ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം; ക്രിക്കറ്റ് താരം ഹൊയ്‌സാല അന്തരിച്ചു

ബെംഗളൂരുവിലെ ആര്‍എസ്‌ഐ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കര്‍ണാടക-തമിഴ്‌നാട് മത്സരശേഷമായിരുന്നു സംഭവം. മത്സരത്തില്‍ കര്‍ണാടക വിജയിച്ചു. ടീമിനൊപ്പം വിജയം ആഘോഷിക്കവെ ഹൊയ്‌സാല മൈതാനത്ത് ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
k hoysala

ബെംഗളൂരു: മുന്‍ കര്‍ണാടക ക്രിക്കറ്റ് താരം കെ ഹൊയ്‌സാല (34) ഹൃദയാഘാതം മൂലം മരിച്ചു. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്റിലെ മത്സരശേഷമാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ബെംഗളൂരുവിലെ ആര്‍എസ്‌ഐ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കര്‍ണാടക-തമിഴ്‌നാട് മത്സരശേഷമായിരുന്നു സംഭവം. മത്സരത്തില്‍ കര്‍ണാടക വിജയിച്ചു. ടീമിനൊപ്പം വിജയം ആഘോഷിക്കവെ ഹൊയ്‌സാല മൈതാനത്ത് ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.  മധ്യനിര ബാറ്ററും ബൗളറുമായ ഹൊയ്‌സാല അണ്ടർ 25 വിഭാഗത്തിൽ കർണാടക ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കർണാടക പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.

Advertisment