Advertisment

ലോകകപ്പിൽ രാഹുലിന് പകരം ഇഷാൻ കിഷനെ ഇറക്കണം; ഗൗതം ഗംഭീർ

തുടർച്ചയായ അർധസെഞ്ചുറികൾ നേടി ഏകദിന ഫോർമാറ്റിൽ കിഷൻ മികച്ച ഫോമിലാണ്

New Update
ishan kishan gautam

വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷാൻ കിഷനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ രംഗത്ത്. സെപ്റ്റംബർ 5 ചൊവ്വാഴ്‌ചയാണ് സഞ്ജു സാംസണെ മറികടന്ന് ഇഷാനും രാഹുലും ഏകദിന ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാരായി സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചേർന്നാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

Advertisment

തുടർച്ചയായ അർധസെഞ്ചുറികൾ നേടി ഏകദിന ഫോർമാറ്റിൽ കിഷൻ മികച്ച ഫോമിലാണ്. "ലോകകപ്പ് നേടാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ, നിങ്ങൾ അവരുടെ പേരുകൾ കാണില്ല, അവരുടെ ഫോം നോക്കിയാണ് വിലയിരുത്തുന്നത്. ലോകകപ്പ് നേടാനും മികച്ച പ്രകടനം കാഴ്‌ചവെക്കാനും കഴിയുന്ന കളിക്കാരനെ നിങ്ങൾ തിരഞ്ഞെടുക്കും" ഗംഭീർ പറഞ്ഞു.

“ഒരു മുൻനിര താരമാകാൻ ഇഷാൻ കിഷൻ ചെയ്യേണ്ടതെല്ലാം ചെയ്‌തതായി എനിക്ക് തോന്നുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. 2023 മെയ് 1 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫീൽഡിംഗിനിടെ തുടയെല്ലിന് പരുക്ക് പറ്റിയതിനെ തുടർന്ന് രാഹുൽ കളിക്കളത്തിന് പുറത്തായിരുന്നു. ലണ്ടനിൽ ശസ്ത്രക്രിയ കഴിഞ്ഞ രാഹുൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണ്.

"ഇഷാൻ കിഷൻ ആയതുകൊണ്ടും ഒരുപാട് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതുകൊണ്ടും, കെഎൽ രാഹുൽ അദ്ദേഹത്തിന് പകരം കളിക്കണമെന്ന് നിങ്ങൾ പറയുന്നു," അദ്ദേഹം പറഞ്ഞു. "എന്നാൽ ഇഷാൻ കിഷന്റെ സ്ഥാനത്ത് വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ ആയിരുന്നെങ്കിൽ കെഎൽ രാഹുലിന് പകരം വയ്ക്കാൻ കഴിയുമോ? 'ഇല്ല' എന്നാണ് ഉത്തരം" ഗംഭീർ കൂട്ടിച്ചേർത്തു.

ishan kishan gautham gambhir
Advertisment