Advertisment

ജോലിഭാരം മറ്റുള്ളവരേക്കാൾ അധികം'; ഹർദിക് പാണ്ഡ്യ

ടീമിലെ ഒരു ബാറ്റർ പോയി ബാറ്റിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് പോകുമ്പോൾ, ഞാൻ അതിന് ശേഷവും ബൗൾ ചെയ്യും.

New Update
hardhik pandya new

ഒരു ഓൾറൗണ്ടറായതിനാൽ തന്റെ ജോലിഭാരം മറ്റ് താരങ്ങളേക്കാൾ രണ്ടോ മൂന്നോ ഇരട്ടി അധികമാണെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. സെപ്റ്റംബർ 10ന് കൊളംബോയിലെ ആർ പ്രേമദാസ സ്‌റ്റേഡിയത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ്.

Advertisment

ഒരു ഓൾറൗണ്ടർ ആയതിനാൽ തന്റെ ജോലിഭാരം മറ്റാരെക്കാളും രണ്ടോ മൂന്നോ ഇരട്ടിയാണെന്ന് "ഫോളോ ദ ബ്ലൂസ്" എന്ന വിഷയത്തിൽ സ്‌റ്റാർ സ്‌പോർട്‌സുമായുള്ള പ്രത്യേക അഭിമുഖത്തിൽ പാണ്ഡ്യ പറഞ്ഞു. ഏഷ്യാ കപ്പിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച മത്സരത്തിൽ പാണ്ഡ്യ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. പല്ലേക്കലെയിൽ പാകിസ്ഥാനെതിരെ 87 റൺസാണ് താരം അടിച്ചെടുത്തത്.

“ഒരു ഓൾറൗണ്ടർ എന്ന നിലയിൽ എന്റെ ജോലിഭാരം മറ്റാരെക്കാളും രണ്ടോ മൂന്നോ ഇരട്ടിയാണ്. ടീമിലെ ഒരു ബാറ്റർ പോയി ബാറ്റിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് പോകുമ്പോൾ, ഞാൻ അതിന് ശേഷവും ബൗൾ ചെയ്യും. ”പാണ്ഡ്യ പറഞ്ഞു.

ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ സ്വയം പിന്തുണയ്ക്കുകയും നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ചവരാണെന്ന് വിശ്വസിക്കുകയും ചെയ്യുകയാണെന്ന് താൻ മനസ്സിലാക്കിയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഇന്ത്യക്കായി 79 ഏകദിനങ്ങളിൽ നിന്ന് 1753 റൺസും 74 വിക്കറ്റും പാണ്ഡ്യ നേടിയിട്ടുണ്ട്.

hardhik pandya
Advertisment