Advertisment

ജോ റൂട്ടിന് സെഞ്ച്വറി; തുടക്കത്തിലെ പതര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍

ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും, രവീന്ദ്ര ജഡേജയും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

New Update
rohit siraj.jpg

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയില്‍. സെഞ്വറി നേടിയ ജോ റൂട്ടും (226 പന്തില്‍ 106), ഒലി റോബിന്‍സണുമാണ് (60 പന്തില്‍ 31) ക്രീസില്‍. 

സാക്ക് ക്രൗലി-42 റണ്‍സ്, ബെന്‍ ഡക്കറ്റ്-11 റണ്‍സ്, ഒലി പോപ്പ്-0, ജോണി ബെയര്‍സ്‌റ്റോ-38, ബെന്‍ സ്‌റ്റോക്ക്‌സ്-3, ബെന്‍ ഫോക്ക്‌സ്-47, ടോം ഹാര്‍ട്ട്‌ലി-13 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും, രവീന്ദ്ര ജഡേജയും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment