Advertisment

ഇംഗ്ലണ്ടിന്റെ സ്പിന്‍ മികവില്‍ അടിപതറി ഇന്ത്യ; ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച

ഇംഗ്ലണ്ടിനു വേണ്ടി ഷൊയബ് ബാഷിര്‍ നാലു വിക്കറ്റും, ടോം ഹാര്‍ട്ട്‌ലി രണ്ട് വിക്കറ്റും, ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്തായിരുന്നു.

New Update
kuldeep yadav dhruv jurel

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ്. 30 റണ്‍സുമായി ധ്രുവ് ജൂറലും, 17 റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍.

73 റണ്‍സെടുത്ത ഓപ്പണര്‍ യഷ്വസി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-രണ്ട് റണ്‍സ്, ശുഭ്മാന്‍ ഗില്‍ 38 റണ്‍സ്, രജത് പടിദാര്‍-17 റണ്‍സ്, രവീന്ദ്ര ജഡേജ-12 റണ്‍സ്, സര്‍ഫറാസ് ഖാന്‍-14 റണ്‍സ്, രവിചന്ദ്രന്‍ റണ്‍സ്-ഒരു റണ്‍സ് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.