Advertisment

ജയ്‌സ്വാളിന് സെഞ്ചുറി; രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 322 റണ്‍സിന്റെ ലീഡ്‌

ഇംഗ്ലണ്ടിനു വേണ്ടി ജോ റോട്ടും, ടോം ഹാര്‍ട്ട്‌ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്ക് നിലവില്‍ 322 റണ്‍സിന്റെ ലീഡുണ്ട്

New Update
jaiswal gill1

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയില്‍. 133 പന്തില്‍ 104 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാള്‍ ഇന്ത്യയ്ക്കായി തിളങ്ങി. താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. രോഹിത് ശര്‍മ 19 റണ്‍സുമായും, രജത് പടിദാര്‍ പൂജ്യത്തിനും പുറത്തായി. 65 റണ്‍സുമായി ശുഭ്മന്‍ ഗില്ലും, മൂന്ന് റണ്‍സുമായി കുല്‍ദീപ് യാദവും ക്രീസിലുണ്ട്.

ഇംഗ്ലണ്ടിനു വേണ്ടി ജോ റോട്ടും, ടോം ഹാര്‍ട്ട്‌ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്ക് നിലവില്‍ 322 റണ്‍സിന്റെ ലീഡുണ്ട്. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 319 റണ്‍സിന് പുറത്തായിരുന്നു. 153 റണ്‍സെടുത്ത ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ് നാലു വിക്കറ്റും, കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും, അശ്വിനും ബുമ്രയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 445 റണ്‍സാണ് എടുത്തത്.

Advertisment