Advertisment

അഞ്ച് വിക്കറ്റ് പിഴുത് രവീന്ദ്ര ജഡേജ; ഇംഗ്ലണ്ടിനെ 434 റണ്‍സിന് തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ; പരമ്പരയില്‍ മുന്നില്‍

ഡബിള്‍ സെഞ്ചുറി നേടിയ യഷ്വസി ജയ്‌സ്വാള്‍,  തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍എന്നിവരുടെ അഞ്ചാം വിക്കറ്റിലെ അപരാജിത കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്

New Update
ind vs eng rajkot test1

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ 434 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ-ആദ്യ ഇന്നിംഗ്‌സില്‍ 445, രണ്ടാം ഇന്നിംഗ്‌സില്‍ 430/4 (ഡിക്ലയേര്‍ഡ്). ഇംഗ്ലണ്ട്-ആദ്യ ഇന്നിംഗ്‌സില്‍ 319, രണ്ടാം ഇന്നിംഗ്‌സില്‍ 122. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഡബിള്‍ സെഞ്ചുറി നേടിയ യഷ്വസി ജയ്‌സ്വാള്‍ (പുറത്താകാതെ 236 പന്തില്‍ 214),  തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍ (പുറത്താകാതെ 72 പന്തില്‍ 68 റണ്‍സ്) എന്നിവരുടെ അഞ്ചാം വിക്കറ്റിലെ അപരാജിത കൂട്ടുക്കെട്ടാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ശുഭ്മന്‍ ഗില്‍ 91 റണ്‍സെടുത്തു.

15 പന്തില്‍ 33 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും, അശ്വിനും ബുമ്രയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment