Advertisment

ഛേത്രിയുടെ ഗോള്‍ പാഴായി, അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു! ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

ശക്തമായി മത്സരത്തിലേക്ക് തിരികെയെത്തിയ അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. 70-ാം മിനിറ്റില്‍ റഹ്‌മത്ത് അഖ്ബാരിയാണ് അഫ്ഗാനായി ആദ്യം ഗോള്‍ നേടിയത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sunil chhetri

ഗുവാഹത്തി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനോട് തോറ്റു. 2-1നായിരുന്നു അഫ്ഗാന്റെ ജയം. 38-ാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ പെനാല്‍റ്റി ഗോളിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്.

എന്നാല്‍ ശക്തമായി മത്സരത്തിലേക്ക് തിരികെയെത്തിയ അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. 70-ാം മിനിറ്റില്‍ റഹ്‌മത്ത് അഖ്ബാരിയാണ് അഫ്ഗാനായി ആദ്യം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ അവസാന നിമിഷം (88-ാം മിനിറ്റില്‍) ഷാരിഫ് മുഖമ്മദ് നേടിയ പെനാല്‍റ്റി ഗോള്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തച്ചുടച്ചു. 

അഫ്ഗാനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയിരുന്നു, നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ.

Advertisment