Advertisment

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഏഷ്യന്‍ ഗെയിംസ് ഫൈനലിൽ; ലക്ഷ്യം ക്രിക്കറ്റിലെ കന്നി കിരീടം

സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ടീമിനെ ഇന്ത്യ 51 റണ്‍സിന് പുറത്താക്കി.

New Update
indian women team

2023ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ കന്നി ഏഷ്യാ കപ്പ് കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തത്. 

സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ടീമിനെ ഇന്ത്യ 51 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രാക്കറുടെ നേതൃത്വത്തിലുള്ള ഉഗ്രമായ ബൗളിംഗ് ആക്രമണത്തെ ചെറുക്കാന്‍ ബംഗ്ലാ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതോടെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് കുറഞ്ഞ വിജയലക്ഷ്യം ലഭിച്ചു.

രണ്ടാം ഇന്നിങ്സില്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ആത്മവിശ്വാസത്തോടെ  ബാറ്റ് വീശിയെങ്കിലും തുടക്കത്തില്‍ തന്നെ മന്ദാനയെ നഷ്ടമായി. എങ്കിലും ഇന്ത്യന്‍ ടീം തളര്‍ന്നില്ല. ആക്രമണാത്മക ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട ഷഫാലി ചേസിംഗില്‍ നിര്‍ണായക പങ്ക് വഹിച്ചു. 21 പന്തില്‍ 17 റണ്‍സ് നേടിയതിന് ശേഷം ഷെഫാലി പുറത്തായി.

ഷഫാലിക്ക് പിന്നാലെ ജെമിമ റോഡ്രിഗസ് ക്രീസിലെത്തി. കനിക അഹൂജയ്ക്കൊപ്പം റോഡ്രിഗസ് സ്ഥിരതയാര്‍ന്ന കൂട്ടുകെട്ടില്‍ ചേസ് തുടര്‍ന്നു. റോഡ്രിഗസിന്റെ ബാറ്റിംഗും അഹൂജയുടെ പിന്തുണയും ഇന്ത്യയെ ലക്ഷ്യത്തിനടുത്തെത്താന്‍ സഹായിച്ചു. 15 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന റോഡ്രിഗസ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരിക്കെ റോഡ്രിഗസാണ് വിജയ റണ്‍സ് അടിച്ച് ഇന്ത്യയുടെ എട്ട് വിക്കറ്റ് ജയം ഉറപ്പിച്ചത്. 

വനിതാ ഏകദിനത്തില്‍ (ഡബ്ല്യുഒഡിഐ) 164 വിജയങ്ങളും ടി20 ഫോര്‍മാറ്റില്‍ 81 വിജയങ്ങളും നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം രാജ്യാന്തര വേദിയില്‍ ഒരിക്കല്‍ കൂടി കഴിവ് തെളിയിക്കുകയായിരുന്നു. എട്ട് വിക്കറ്റ് വിജയം ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, ക്രിക്കറ്റിലെ കന്നി ഏഷ്യന്‍ ഗെയിംസ് മെഡലെന്ന സ്വപ്‌നം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.

 

asian games 2023
Advertisment