Advertisment

വനിതാ ടി20: ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യയ്ക്ക്‌

രണ്ട് വിക്കറ്റെടുത്ത രാധ യാദവ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവരുടെ ബൗളിംഗ് മികവാണ് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
indw vs banw t20

സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ വനിതാ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ന് നടന്ന മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ജയം. സ്‌കോര്‍: ബംഗ്ലാദേശ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 117, ഇന്ത്യ-18.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 121.

38 പന്തില്‍ 51 റണ്‍സെടുത്ത ഷഫാലി വര്‍മയും, 42 പന്തില്‍ 47 റണ്‍സെടുത്ത സ്മൃതി മന്ദാനയും ഇന്ത്യയുടെ ജയം അനായാസമാക്കി. ദയലന്‍ ഹേമലത ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ആറു റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും, എട്ട് റണ്‍സുമായി റിച്ച ഘോഷും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി നഹിദ അക്തറും, റബേയ ഖാതുനും, റിതു മോനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ട് വിക്കറ്റെടുത്ത രാധ യാദവ്, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവരുടെ ബൗളിംഗ് മികവാണ് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 27 പന്തില്‍ 39 റണ്‍സെടുത്ത ദിലാര അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

Advertisment