Advertisment

ഐപിഎല്‍ മാര്‍ച്ച് 22 മുതല്‍ ? ഷെഡ്യൂള്‍ പുറത്തുവിടാന്‍ താമസിക്കുന്നത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാല്‍

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 22 മുതല്‍ ആരംഭിച്ചേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷെഡ്യൂള്‍ പുറത്തുവിടാന്‍ താമസിക്കുന്നതെന്നാണ് സൂചന

New Update
ipl1

മുംബൈ: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 22 മുതല്‍ ആരംഭിച്ചേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷെഡ്യൂള്‍ പുറത്തുവിടാന്‍ താമസിക്കുന്നതെന്നാണ് സൂചന. 

Advertisment

ടൂർണമെൻ്റിൻ്റെ ഷെഡ്യൂൾ രണ്ട് ഭാഗങ്ങളായി പ്രഖ്യാപിക്കുമെന്ന് ടൂർണമെൻ്റിൻ്റെ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. ഐപിഎല്ലിന്റെ ആദ്യ രണ്ടാഴ്ചത്തേക്കുള്ള ഷെഡ്യൂളാകും ആദ്യം പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി വ്യക്തമായതിനു ശേഷമാകും രണ്ടാം ഷെഡ്യൂള്‍ പുറത്തുവിടുന്നത്.

നിലവില്‍ മാര്‍ച്ച് 22ന് ചെന്നൈയില്‍ ഐപിഎല്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും ധുമല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മത്സരം വിദേശത്ത് നടത്തുമെന്ന് അഭ്യൂഹമുണ്ടെങ്കിലും, ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയില്‍ നടത്താനാണ് സാധ്യത.

 

Advertisment