Advertisment

ഹിറ്റ്മാന്റെ സെഞ്ചുറി പാഴായി ! പൊരുതിയത് രോഹിത് മാത്രം; മുംബൈ ഇന്ത്യന്‍സ് തോറ്റു; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 'സൂപ്പര്‍' ജയം

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ആദ്യം ബാറ്റു ചെയ്ത ചെന്നൈയുടെ ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 69 റണ്‍സെടുത്തു. തകര്‍പ്പന്‍ ഫോം തുടരുന്ന ശിവം ദുബെ പുറത്താകാതെ 38 പന്തില്‍ 66 റണ്‍സെടുത്തു

New Update
rohit sharma2

മുംബൈ: രോഹിത് ശര്‍മ തകര്‍ത്തടിച്ചിട്ടും, മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം 20 റണ്‍സിന്. സ്‌കോര്‍: ചെന്നൈ-20 ഓവറില്‍ നാല് വിക്കറ്റിന് 206. മുംബൈ-20 ഓവറില്‍ ആറു വിക്കറ്റിന് 186.

സെഞ്ചുറി നേടിയ രോഹിത് ശര്‍മ മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്. പുറത്താകാതെ 63 പന്തില്‍ 105 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് സിക്‌സറുകളുടെയും, 11 ഫോറുകളുടെയും അകമ്പടിയോടെയാണ് രോഹിത് 105 റണ്‍സെടുത്തത്. മറ്റ് ബാറ്റര്‍മാരില്‍ 20 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മയും, 15 പന്തില്‍ 23 റണ്‍സെടുത്ത ഇഷന്‍ കിഷനും മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ മഥീഷ പതിരനയാണ് മുംബൈയെ നിലംപരിശാക്കിയത്.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ആദ്യം ബാറ്റു ചെയ്ത ചെന്നൈയുടെ ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 69 റണ്‍സെടുത്തു. തകര്‍പ്പന്‍ ഫോം തുടരുന്ന ശിവം ദുബെ പുറത്താകാതെ 38 പന്തില്‍ 66 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ എംഎസ് ധോണി തന്റെ ഫിനിഷിംഗ് പാടവം പുറത്തെടുത്തു. പുറത്താകാതെ നാല് പന്തില്‍ 20 റണ്‍സാണ് ധോണി നേടിയത്.

Advertisment