Advertisment

വിജയത്തോടെ തുടങ്ങി നിലവിലെ ജേതാക്കള്‍; ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ചെന്നൈ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl csk rcb.jpg

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ചെന്നൈ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

25 പന്തില്‍ 48 റണ്‍സെടുത്ത അനുജ് റാവത്ത്, പുറത്താകാതെ 26 പന്തില്‍ 38 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്, 23 പന്തില്‍ 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആര്‍സിബി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിരാട് കോഹ്ലി-21, രജത് പടിദാര്‍-0, ഗ്ലെന്‍ മാക്‌സ്വെല്‍-0, കാമറൂണ്‍ ഗ്രീന്‍-18 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ചെന്നൈയ്ക്കു വേണ്ടി മുസ്തഫിസുര്‍ റഹ്‌മാന്‍ നാലു വിക്കറ്റും, ദീപക് ചഹര്‍ ഒരു വിക്കറ്റും വീഴ്ത്തി.

15 പന്തില്‍ 37 റണ്‍സ് നേടിയ രചിന്‍ രവീന്ദ്ര, പുറത്താകാതെ 28 പന്തില്‍ 34 റണ്‍സ് നേടിയ ശിവം ദുബെ, പുറത്താകാതെ 17 പന്തില്‍ 25 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, 19 പന്തില്‍ 27 റണ്‍സെടുത്ത അജിങ്ക്യ രഹാനെ, 18 പന്തില്‍ 22 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ എന്നിവരുടെ ബാറ്റിംഗ് ചെന്നൈയുടെ ജയം അനായാസമാക്കി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 15 റണ്‍സെടുത്തു. ആര്‍സിബിക്കു വേണ്ടി കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റും, യാഷ് ദയാല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Advertisment