Advertisment

ധോണിയുടെ പോരാട്ടം പാഴായി; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 20 റണ്‍സിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്‌

ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ ധോണി പുറത്താകാതെ 16 പന്തില്‍ 37 റണ്‍സെടുത്തു. നാല് ഫോറുകളുടെയും, മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു താരത്തിന്റെ പ്രകടനം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ms dhoni ipl

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചു. സ്‌കോര്‍: ഡല്‍ഹി-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191. ചെന്നൈ-20 ഓവറില്‍ ആറു വിക്കറ്റിന് 171.

Advertisment

പരിക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നായകന്‍ ഋഷഭ് പന്ത് ഫോമിലേക്ക് മടങ്ങിയെത്തിയത് ഡല്‍ഹിക്ക് ആശ്വാസമായി. പന്ത് 32 പന്തില്‍ 51 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), പൃഥി ഷാ (27 പന്തില്‍ 43) എന്നിവരും ഡല്‍ഹിക്കു വേണ്ടി തിളങ്ങി. ചെന്നൈയ്ക്കു വേണ്ടി മഥീഷ പതിരന മൂന്ന് വിക്കറ്റ് വീഴ്ത്തി.

വമ്പന്‍ തകര്‍ച്ചയോടെയാണ് ചെന്നൈ മറുപടി ബാറ്റിംഗിന് ഇറങ്ങിയത്. ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും (2), രചിന്‍ രവീന്ദ്രയും (2) നിരാശപ്പെടുത്തി. 30 പന്തില്‍ 45 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ 34 റണ്‍സെടുത്തു. അവസാന ഓവറില്‍ വമ്പന്‍ അടികളുമായി എംഎസ് ധോണി കളം നിറഞ്ഞെങ്കിലും ചെന്നൈയെ വിജയിപ്പിക്കാനായില്ല.

ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ താരം പുറത്താകാതെ 16 പന്തില്‍ 37 റണ്‍സെടുത്തു. നാല് ഫോറുകളുടെയും, മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു താരത്തിന്റെ പ്രകടനം. ഡല്‍ഹിക്കു വേണ്ടി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

Advertisment