Advertisment

അവസാന ഓവറുകളില്‍ എല്ലാം മാറിമറിഞ്ഞു; കൈപ്പിടിയിലൊതുക്കിയ മത്സരം അവസാനം കൈവിട്ടുകളഞ്ഞ് മുംബൈ ഇന്ത്യന്‍സ്; ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം

39 പന്തില്‍ 45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും, ജെറാള്‍ഡ് കൊയ്റ്റ്‌സി രണ്ട് വിക്കറ്റും, പീയുഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl gt vs mi

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

39 പന്തില്‍ 45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മുംബൈയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും, ജെറാള്‍ഡ് കൊയ്റ്റ്‌സി രണ്ട് വിക്കറ്റും, പീയുഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി.

തകര്‍ച്ചയോടെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ രോഹിത് ശര്‍മ (29 പന്തില്‍ 43), നമാന്‍ ധിര്‍ (10 പന്തില്‍ 20), ഡെവാള്‍ഡ് ബ്രെവിസ് (38 പന്തില്‍ 46) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മുംബൈയ്ക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും എല്ലാം മാറിമറിഞ്ഞു.

12 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് പിന്നീട് മുംബൈ ബാറ്റിംഗ് നിര നിലംപതിച്ചത്. അവസാന ഓവറില്‍ 19 റണ്‍സാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സറും, രണ്ടാമത്തേത് ഫോറും പായിച്ചതോടെ മുംബൈ ജയിക്കുമെന്ന് തോന്നിച്ചെങ്കിലും, മൂന്നാമത്തെ പന്തില്‍ ഹാര്‍ദ്ദിക് പുറത്താവുകയായിരുന്നു. ഗുജറാത്തിനു വേണ്ടി അസ്മത്തുല്ല ഒമര്‍സയി, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisment