Advertisment

കഴിഞ്ഞ മത്സരത്തില്‍ പടുത്തുയര്‍ത്തിയത് റെക്കോഡ് സ്‌കോര്‍; പക്ഷേ, ഇന്ന് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ നിറം മങ്ങി !; ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: ഹൈദരാബാദ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 162. ഗുജറാത്ത്-19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168.

New Update
ipl gt vs srh

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: ഹൈദരാബാദ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 162. ഗുജറാത്ത്-19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168.

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഐപിഎല്ലിലെ റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയ ഹൈദരാബാദ് ബാറ്റര്‍മാര്‍ ഇന്നത്തെ മത്സരത്തില്‍ നിറം മങ്ങി. 20 പന്തില്‍ 29 റണ്‍സെടുത്ത അഭിഷേക് ശര്‍മയും, 14 പന്തില്‍ 29 റണ്‍സെടുത്ത അബ്ദുല്‍ സമദുമാണ് ടോപ് സ്‌കോറര്‍മാര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ബൗളിംഗിലും ഹൈദരാബാദിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആകെ പിഴുതെടുക്കാനായത് ഗുജറാത്തിന്റെ മൂന്ന് വിക്കറ്റ് മാത്രം. പുറത്താകാതെ 27 പന്തില്‍ 44 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 36 പന്തില്‍ 45 റണ്‍സെടുത്ത സായ് സുദര്‍ശന്‍, 28 പന്തില്‍ 36 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍, 13 പന്തില്‍ 25 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഗുജറാത്തിന്റെ ജയം അനായാസമാക്കി.

Advertisment