Advertisment

വന്നവരും പോയവരുമെല്ലാം അടിയോടടി; വിശാഖപ്പട്ടണത്ത് തലങ്ങും വിലങ്ങും സിക്‌സര്‍ മഴ ! ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്ന റെക്കോഡ്‌ ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സ്വന്തം

ഏഴ് വീതം ഫോറുകളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെ 39 പന്തില്‍ 85 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍, 27 പന്തില്‍ 54 റണ്‍സെടുത്ത ആങ്ക്രിഷ് രഘുവന്‍ശി എന്നിവര്‍ തിളങ്ങി

New Update
ipl kkr vs dc

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോര്‍ എന്ന റെക്കോഡ് ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സ്വന്തം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് 272 അടിച്ചെടുത്തത്. മാര്‍ച്ച് 27ന് മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ 277 റണ്‍സാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍.

ഏഴ് വീതം ഫോറുകളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെ 39 പന്തില്‍ 85 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍, 27 പന്തില്‍ 54 റണ്‍സെടുത്ത ആങ്ക്രിഷ് രഘുവന്‍ശി, 19 പന്തില്‍ 41 റണ്‍സെടുത്ത ആന്ദ്രെ റസല്‍, എട്ട് പന്തില്‍ 26 റണ്‍സെടുത്ത റിങ്കു സിംഗ്, 12 പന്തില്‍ 18 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട്, 11 പന്തില്‍ 18 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 

Advertisment