Advertisment

വീണ്ടും നരെയ്‌ന്റെ തീപ്പൊരി ബാറ്റിംഗ്; ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണെടുത്തത്. സുനില്‍ നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സെടുത്തു. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sunil narine

ലഖ്‌നൗ: മികച്ച ഫോം തുടരുന്ന സുനില്‍ നരെയ്‌ന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പടുത്തുയര്‍ത്തിയത് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണെടുത്തത്.

സുനില്‍ നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സെടുത്തു. ഫില്‍ സാല്‍ട്ട്-14 പന്തില്‍ 32, ആങ്ക്രിഷ് രഘുവന്‍ശി-26 പന്തില്‍ 32, രമണ്‍ദീപ് സിംഗ്-പുറത്താകാതെ ആറു പന്തില്‍ 25 എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ഹഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisment