Advertisment

ക്ലാസന്റെ പോരാട്ടം പാഴായി; റസല്‍ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിടിലന്‍ ജയം; സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പൊരുതിത്തോറ്റു

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl kkr vs srh

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ഹൈദരാബാദിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വച്ച ആന്ദ്രെ റസലാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. താരം പുറത്താകാതെ 25 പന്തില്‍ 64 റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് (40 പന്തില്‍ 54), രമണ്‍ദീപ് സിംഗ് (17 പന്തില്‍ 35) എന്നിവരും തിളങ്ങി. ഹൈദരാബാദിനു വേണ്ടി ടി നടരാജന്‍ മൂന്ന് വിക്കറ്റും, മയങ്ക് മാര്‍ഖണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി.

29 പന്തില്‍ 63 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസന്‍ ഹൈദരാബാദിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്‍കി. കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസല്‍ ബൗളിംഗിലും തിളങ്ങി. രണ്ട് വിക്കറ്റാണ് റസല്‍ കൊയ്തത്. ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisment