Advertisment

യാഷ് താക്കൂര്‍ പിഴുതത് അഞ്ച് വിക്കറ്റുകള്‍; ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിംഗ് നിര നിലംപരിശായി ! ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 'സൂപ്പര്‍' ജയം

43 പന്തില്‍ 58 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസ്, 22 പന്തില്‍ 32 റണ്‍സെടുത്ത നിക്കോളാസ് പുരന്‍ എന്നിവരുടെ ബാറ്റിംഗാണ് ലഖ്‌നൗവിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl lsg vs gt

ലഖ്‌നൗ: ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിംഗ് നിരയെ നിലംപരിശാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍മാര്‍ അരങ്ങുവാണ മത്സരത്തില്‍ ആതിഥേയ ടീമിന് തകര്‍പ്പന്‍ ജയം. 33 റണ്‍സിനാണ് ഗുജറാത്തിനെ ലഖ്‌നൗ തകര്‍ത്തത്. സ്‌കോര്‍: ലഖ്‌നൗ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 163. ഗുജറാത്ത്-18.5 ഓവറില്‍ 130ന് പുറത്ത്.

അഞ്ച് വിക്കറ്റെടുത്ത യാഷ് താക്കൂര്‍, മൂന്ന് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ തങ്ങളുടെ ബൗളിംഗ് മികവ് പുറത്തെടുത്തപ്പോള്‍ ഗുജറാത്ത് ബാറ്റിംഗ് നിരയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 23 പന്തില്‍ 31 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 

43 പന്തില്‍ 58 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസ്, 22 പന്തില്‍ 32 റണ്‍സെടുത്ത നിക്കോളാസ് പുരന്‍ (നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗവിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. 

Advertisment