Advertisment

മയങ്കിന്റെ മാസ്മരിക ബൗളിംഗിന് മുന്നില്‍ ആര്‍സിബി വിറച്ചു; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം

ലഖ്‌നൗ 81 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കിന്റെയും, 40 റണ്‍സെടുത്ത നിക്കോളാസ് പുരന്റെയും തകര്‍പ്പന്‍ പ്രകടന മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl lsg vs rcb

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 28 റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 181,  റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-19.4 ഓവറില്‍ 153.

ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 56 പന്തില്‍ 81 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കിന്റെയും, പുറത്താകാതെ 21 പന്തില്‍ 40 റണ്‍സെടുത്ത നിക്കോളാസ് പുരന്റെയും തകര്‍പ്പന്‍ പ്രകടന മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ആര്‍സിബിക്കു വേണ്ടി ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

13 പന്തില്‍ 33 റണ്‍സെടുത്ത മഹിപാല്‍ ലോമ്രോറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്ലി 16 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് കൊയ്ത മയങ്ക് യാദവാണ് ആര്‍സിബി ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്.

Advertisment