Advertisment

മുംബൈ ബൗളര്‍മാരെ അടിച്ചുപറത്തി ദുബെയും, ധോണിയും; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 69 റണ്‍സെടുത്തു. തകര്‍പ്പന്‍ ഫോം തുടരുന്ന ശിവം ദുബെ പുറത്താകാതെ 38 പന്തില്‍ 66 റണ്‍സെടുത്തു

New Update
dubey ruturaj

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 207 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് ടോപ് സ്‌കോറര്‍. താരം 40 പന്തില്‍ 69 റണ്‍സെടുത്തു. തകര്‍പ്പന്‍ ഫോം തുടരുന്ന ശിവം ദുബെ പുറത്താകാതെ 38 പന്തില്‍ 66 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ എംഎസ് ധോണി തന്റെ ഫിനിഷിംഗ് പാടവം പുറത്തെടുത്തു. പുറത്താകാതെ നാല് പന്തില്‍ 20 റണ്‍സാണ് ധോണി നേടിയത്.

Advertisment