Advertisment

ആവേശപ്പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിന് ജയം; ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തത് നാലു വിക്കറ്റിന്‌

47 പന്തില്‍ 63 റണ്‍സെടുത്ത സാം കറണ്‍, പുറത്താകാതെ 21 പന്തില്‍ 38 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
pbks vd dc ipl

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് നാലു വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണെടുത്തത്. അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ നാലു പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് വിജയലക്ഷ്യം മറികടന്നു.

Advertisment

25 പന്തില്‍ 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ അഭിഷേക് പോറല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്. താരം പുറത്താകാതെ 10 പന്തില്‍ 32 റണ്‍സെടുത്തു. 

ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ ഋഷഭ് പന്തിന് തിളങ്ങാനായില്ല. 13 പന്തില്‍ 18 റണ്‍സെടുത്ത് പന്ത് മടങ്ങി. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിംഗും, ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

47 പന്തില്‍ 63 റണ്‍സെടുത്ത സാം കറണ്‍, പുറത്താകാതെ 21 പന്തില്‍ 38 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഡല്‍ഹിക്കു വേണ്ടി ഖലീല്‍ അഹമ്മദും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Advertisment