Advertisment

ഗുജറാത്ത് ടൈറ്റന്‍സിനെ മുട്ടുകുത്തിച്ച് പഞ്ചാബ് കിംഗ്‌സ്; 3 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

പുറത്താകാതെ 29 പന്തില്‍ 61 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. അശുതോഷ് ശര്‍മ 17 പന്തില്‍ 31 റണ്‍സെടുത്ത് ശശാങ്കിന് തകര്‍പ്പന്‍ പിന്തുണ നല്‍കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl pbks vs gt

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: ഗുജറാത്ത്-20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 199, പഞ്ചാബ്-19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 200.

പുറത്താകാതെ 48 പന്തില്‍ 89 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍, 19 പന്തില്‍ 33 റണ്‍സെടുത്ത സായ് സുദര്‍ശന്‍, പുറത്താകാതെ എട്ട് പന്തില്‍ 23 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. പഞ്ചാബിനു വേണ്ടി കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി.

പുറത്താകാതെ 29 പന്തില്‍ 61 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. അശുതോഷ് ശര്‍മ 17 പന്തില്‍ 31 റണ്‍സെടുത്ത് ശശാങ്കിന് തകര്‍പ്പന്‍ പിന്തുണ നല്‍കി. ഗുജറാത്തിനു വേണ്ടി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment