Advertisment

വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസണ്‍; ലഖ്‌നൗവിനെതിരെ അടിച്ചുകൂട്ടിയത് 82 റണ്‍സ്; ക്യാപ്റ്റന്റെ ബാറ്റിംഗ് മികവില്‍ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍

ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു 52 പന്തില്‍ 82 റണ്‍സെടുത്തു.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju samson

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 194 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു.

ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു പുറത്താകാതെ 52  പന്തില്‍ 82 റണ്‍സെടുത്തു. 3 ഫോറും, 6 സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്.

യഷ്വസി ജയ്‌സ്വാള്‍-24 റണ്‍സ്, ജോസ് ബട്ട്‌ലര്‍-11 റണ്‍സ്, റിയാന്‍ പരാഗ്-43 റണ്‍സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-5 റണ്‍സ്, ധ്രുവ് ജൂറല്‍-20 റണ്‍സ് നോട്ടൗട്ട്‌.  എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും, രവി ബിഷ്‌ണോയിയും, മൊഹ്‌സിന്‍ ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment