Advertisment

സഞ്ജുവിനും സംഘത്തിനും വിജയത്തുടക്കം; രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കിയത് 20 റണ്‍സിന്‌

ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു പുറത്താകാതെ 52  പന്തില്‍ 82 റണ്‍സെടുത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl rr vs lsg.jpg

ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ലഖ്‌നൗവിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു പുറത്താകാതെ 52  പന്തില്‍ 82 റണ്‍സെടുത്തു. 3 ഫോറും, 6 സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്.

യഷ്വസി ജയ്‌സ്വാള്‍-24 റണ്‍സ്, ജോസ് ബട്ട്‌ലര്‍-11 റണ്‍സ്, റിയാന്‍ പരാഗ്-43 റണ്‍സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-5 റണ്‍സ്, ധ്രുവ് ജൂറല്‍-20 റണ്‍സ് നോട്ടൗട്ട്‌.  എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും, രവി ബിഷ്‌ണോയിയും, മൊഹ്‌സിന്‍ ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലഖ്‌നൗ ബാറ്റര്‍മാരില്‍ 44 പന്തില്‍ 58 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, പുറത്താകാതെ 41 പന്തില്‍ 64 റണ്‍സെടുത്ത നിക്കോളാസ് പുരന്‍, 13 പന്തില്‍ 26 റണ്‍സെടുത്ത ദീപക് ഹൂഡ എന്നിവര്‍ പൊരുതിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. നാന്ദ്രെ ബര്‍ഗര്‍, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment