Advertisment

മുംബൈയുടെ ബോള്‍ട്ടിളക്കി ബോള്‍ട്ട്; രാജസ്ഥാന്റെ പടനയിച്ച് പരാഗ്; ഒപ്പം സഞ്ജുവിന്റെ കിടിലോസ്‌കി ക്യാപ്റ്റന്‍സിയും ! മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 'അനായാസ' ജയം

സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സിയില്‍ പതിവുപോലെ ഇത്തവണയും മികവ് പുലര്‍ത്തി. എന്നാല്‍ താരത്തിന് രാജസ്ഥാനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങാനായില്ല. 10 പന്തില്‍ 12 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl rr vs mi

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 27 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു.

Advertisment

വമ്പന്‍ തകര്‍ച്ചയോടെയായിരുന്നു മുംബൈ ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് മുംബൈയുടെ രണ്ട് വിക്കറ്റുകളാണ് പിഴുതത്. ഇതുള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം, മൂന്ന് ബാറ്റര്‍മാരെയും പൂജ്യത്തിനാണ് പുറത്താക്കിയത്. രോഹിത് ശര്‍മ, നമാന്‍ ധിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.

29 പന്തില്‍ 32 റണ്‍സെടുത്ത തിലക് വര്‍മ, 21 പന്തില്‍ 34 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് മാത്രമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ബോള്‍ട്ടിന് പുറമെ യുസ്വേന്ദ്ര ചഹലും രാജസ്ഥാനു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

മലയാളിതാരം സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സിയില്‍ പതിവുപോലെ ഇത്തവണയും മികവ് പുലര്‍ത്തി. എന്നാല്‍ താരത്തിന് രാജസ്ഥാനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങാനായില്ല. 10 പന്തില്‍ 12 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. 

യഷ്വസി ജയ്‌സ്വാള്‍ (10), ജോസ് ബട്ട്‌ലര്‍ (13) എന്നിവരും നിരാശപ്പെടുത്തി. തകര്‍പ്പന്‍ ഫോം തുടരുന്ന റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. പരാഗ് പുറത്താകാതെ 39 പന്തില്‍ 54 റണ്‍സെടുത്തു. മുംബൈയ്ക്കു വേണ്ടി ആകാശ്‌ മധ്വാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.  കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാനാണ് പോയിന്റ് പട്ടികയില്‍ മൂന്നാമത്. 

 

Advertisment