Advertisment

ഇജ്ജാതി കളി, അടിയെന്ന് പറഞ്ഞാല്‍ പൊരിഞ്ഞ അടി ! മുംബൈ ഇന്ത്യന്‍സ് പൊരുതിത്തോറ്റു; റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയ പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഐപിഎല്ലിലെ റെക്കോഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്.  2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ 263 റണ്‍സായിരുന്നു ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോഡാണ് പഴങ്കഥയായത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl srh vs mi1

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 31 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തു. 

Advertisment

34 പന്തില്‍ 64 റണ്‍സെടുത്ത തിലക് വര്‍മ, പുറത്താകാതെ 22 പന്തില്‍ 42 റണ്‍സെടുത്ത ടിം ഡേവിഡ്,  13 പന്തില്‍ 34 റണ്‍സെടുത്ത ഇഷന്‍ കിഷന്‍, 14 പന്തില്‍ 30 റണ്‍സെടുത്ത നമന്‍ ധിര്‍, 12 പന്തില്‍ 26 റണ്‍സെടുത്ത രോഹിത് ശര്‍മ, 20 പന്തില്‍ 24 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ, പുറത്താകാതെ ആറു പന്തില്‍ 15 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡ്‌ എന്നിവര്‍ പൊരുതി നോക്കിയെങ്കിലും കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ല. ഹൈദരാബാദിനു വേണ്ടി ജയ്‌ദേവ് ഉനദ്കട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഷഹ്ബാസ് അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഐപിഎല്ലിലെ റെക്കോഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്.  2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ 263 റണ്‍സായിരുന്നു ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോഡാണ് പഴങ്കഥയായത്.

പുറത്താകാതെ 34 പന്തില്‍ 80 റണ്‍സ് നേടിയ ഹെയിന്റിച്ച് ക്ലാസണ്‍, 23 പന്തില്‍ 63 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 24 പന്തില്‍ 62 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, പുറത്താകാതെ  28 പന്തില്‍ 42 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം എന്നിവര്‍ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. മയങ്ക് അഗര്‍വാള്‍ 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി.

4 ഫോറും, 7 സിക്‌സറും അടങ്ങുന്നതായിരുന്നു ക്ലാസന്റെ ബാറ്റിംഗ്. ട്രാവിസ് ഹെഡ് ഒമ്പത് ഫോറും, മൂന്ന് സിക്‌സറും പായിച്ചു. അഭിഷേക് ശര്‍മ മൂന്ന് ഫോറും, ഏഴ് സിക്‌സറും നേടിയപ്പോള്‍ മര്‍ക്രമിന്റെ സംഭാവന 2 ഫോറും 1 സിക്‌സറുമായിരുന്നു.

മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ, ജെറാള്‍ഡ് കൊയറ്റ്‌സി, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുംബൈ ബൗളര്‍മാരായ ക്വെന മഫാക്ക നാലോവറില്‍ 66 റണ്‍സും, ഹാര്‍ദ്ദിക് പാണ്ഡ്യ നാലോവറില്‍ 46 റണ്‍സും, ജസ്പ്രീത് ബുംറ നാലോവറില്‍ 36 റണ്‍സും, കൊയറ്റ്‌സി നാലോവറില്‍ 47 റണ്‍സും, പീയുഷ് ചൗള രണ്ടോവറില്‍ 34 റണ്‍സും, ഷാംസ് മുളനി രണ്ടോവറില്‍ 33  റണ്‍സും വഴങ്ങി. 

 

Advertisment