Advertisment

സ്വന്തം റെക്കോഡ് പഴങ്കഥയാക്കി സണ്‍റൈസേഴ്‌സ്; ചിന്നസ്വാമിയില്‍ അടിച്ചുകൂട്ടിയത് 'പെരിയ' സ്‌കോര്‍ ( 287); ആര്‍സിബിക്ക് 'റെഡ് അലര്‍ട്ട്'

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് സണ്‍ റൈസേഴ്‌സ് ഇന്ന് ആര്‍സിബിക്കെതിരെ നേടിയത്. മാര്‍ച്ച് 27ന് മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സണ്‍റൈസേഴ്‌സ് നേടിയ 277 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl srh vs rcb

ബെംഗളൂരു: ടോസ് ലഭിച്ചിട്ടും ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകും. ആദ്യം ബാറ്റു ചെയ്യാന്‍ ലഭിച്ച അവസരം മുതലാക്കിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അടിച്ചുകൂട്ടിയത് 287 റണ്‍സ്. അതും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി.

Advertisment

എട്ട് സിക്‌സറുകളും, ഒമ്പത് ഫോറുകളും പായിച്ച ട്രാവിസ് ഹെഡാണ് സണ്‍ റൈസേഴ്‌സിന്റെ വെടിക്കെട്ടിന് തുടക്കം കുറിച്ചത്. 41 പന്തില്‍ 102 റണ്‍സെടുത്താണ് താരം പുറത്തായത്. ഹെയിന്റിച്ച് ക്ലാസണ്‍-31 പന്തില്‍ 67, അഭിഷേക് ശര്‍മ-22 പന്തില്‍ 34, എയ്ഡന്‍ മര്‍ക്രം-(പുറത്താകാതെ 17 പന്തില്‍ 32), അബ്ദുല്‍ സമദ്-(പുറത്താകാതെ 10 പന്തില്‍ 37) എന്നിവരെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

ചരിത്രം വഴിമാറി

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് സണ്‍ റൈസേഴ്‌സ് ഇന്ന് ആര്‍സിബിക്കെതിരെ നേടിയത്. മാര്‍ച്ച് 27ന് മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സണ്‍റൈസേഴ്‌സ് നേടിയ 277 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്. സ്വന്തം റെക്കോഡാണ് സണ്‍റൈസേഴ്‌സ് ഇന്നത്തെ പ്രകടനത്തോടെ പഴങ്കഥയാക്കിയത്.

Advertisment