Advertisment

പരിശീലിക്കാന്‍ പറ്റും, പക്ഷേ ആഭ്യന്തര ക്രിക്കറ്റ് കളിക്കില്ല ! ഇഷാന്‍ കിഷനെതിരെ പരോക്ഷ വിമര്‍ശനവുമായി ഇര്‍ഫാന്‍ പത്താന്‍

ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം അവഗണിച്ച ഇഷാന്‍ നിലവില്‍ നടക്കുന്ന രഞ്ജി ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീമിലും ഉള്‍പ്പെട്ടിട്ടില്ല. പകരം ബറോഡയിലെ കിരണ്‍ മോറെ അക്കാദമിയില്‍ പരിശീലനത്തിലാണ് താരം. 

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ishan kishan irfan pathan

വ്യക്തിപരമായ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വയം പിന്മാറിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പിന്നീട് ഇതുവരെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടില്ല. മാനസിക സമ്മര്‍ദ്ദം മൂലമാണ് ഇഷാന്‍ ടീമില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര മത്സരം കളിക്കണമെന്ന് ടീം മാനേജ്‌മെന്റ് ഇഷാന് നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും താരത്തെ ടീം പരിഗണിച്ചില്ല. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഇഷാന്‍ സ്വയം സന്നദ്ധനായിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്.

ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം അവഗണിച്ച ഇഷാന്‍ നിലവില്‍ നടക്കുന്ന രഞ്ജി ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീമിലും ഉള്‍പ്പെട്ടിട്ടില്ല. പകരം ബറോഡയിലെ കിരണ്‍ മോറെ അക്കാദമിയില്‍ പരിശീലനത്തിലാണ് താരം. 

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ പരിശീലനം നടത്തുന്ന ഇഷാനെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി. ഒരാള്‍ക്ക് പരിശീലനം മാത്രം നടത്താനും, ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരിക്കാനും എങ്ങനെ സാധിക്കുമെന്ന് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും, ഇത് എങ്ങനെ യുക്തിക്ക് നിരക്കുമെന്നും ഇഷാന്റെ പേരെടുത്ത് വിമര്‍ശിക്കാതെ പത്താന്‍ 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Advertisment