Advertisment

കിട്ടിയത് രണ്ട് റെഡ് കാര്‍ഡുകള്‍; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോട് തോറ്റു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കൊച്ചിയില്‍ മഞ്ഞപ്പട തോറ്റത്.  23-ാം മിനിറ്റില്‍ ഫെഡര്‍ സിറിനിച്ച് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
isl kbfc vs eb

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോട് തോറ്റു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കൊച്ചിയില്‍ മഞ്ഞപ്പട തോറ്റത്.  23-ാം മിനിറ്റില്‍ ഫെഡര്‍ സിറിനിച്ച് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആ ആധിപത്യം മുതലാക്കാനായില്ല.

 45-ാം മിനിറ്റില്‍ ജീക്‌സണ്‍ സിങ് തനോജം റെഡ് കാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. തൊട്ടുപിന്നാലെ പെനാല്‍റ്റി വലയിലെത്തിച്ച് സൗള്‍ ക്രെസ്‌പോ ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു. 71-ാം മിനിറ്റില്‍ വീണ്ടും ക്രെസ്‌പോ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. 74-ാം മിനിറ്റില്‍ നവോച്ച സിങ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പ്രഹരമായി.

82-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം നവോറം മഹേഷ് സിങ് ഈസ്റ്റ് ബംഗാളിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. 84-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ഹിജാസി മഹെറിന്റെ ഓണ്‍ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്. എന്നാല്‍ തൊട്ടുപിന്നാലെ 87-ാം മിനിറ്റില്‍ മഹേഷ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി.

Advertisment