Advertisment

ശ്ശൊ ! കഷ്ടം തന്നെ, ഇന്നും ജയിച്ചില്ല; ജംഷെദ്പുരിനെതിരെ സമനിലക്കുരുക്ക്; കേരള ബ്ലാസ്റ്റേഴ്‌സ് ഇനി എന്ന് വിജയവഴിയില്‍ തിരിച്ചെത്തും ?

ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും നീളുന്നു. ഏപ്രില്‍ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന മത്സരത്തില്‍ ആ കാത്തിരിപ്പിന് പരിസമാപ്തി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
isl kbfc vs jfc

ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിയോട് സമനില വഴങ്ങി. സ്‌കോര്‍: 1-1.

23-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഈ സന്തോഷത്തിന് 22 മിനിറ്റ് മാത്രമായിരുന്നു ആയുസ്. 45-ാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോയിലൂടെ ജംഷെദ്പുരിന്റെ മറുപടി ഗോള്‍. ഗോളടിക്കാന്‍ ഇരുടീമുകള്‍ക്കും പല അവസരങ്ങള്‍ പിന്നീട് ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുക്കം മത്സരം കലാശിച്ചതാകട്ടെ സമനിലയിലും.

പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷെദ്പുര്‍ ഏഴാമതും. ഫെബ്രുവരി 25ന് ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് മഞ്ഞപ്പട അവസാനം ജയിച്ചത്. മാര്‍ച്ച് രണ്ടിന് ബെംഗളൂരുവിനോടും, മാര്‍ച്ച് 13ന് മോഹന്‍ ബഗാനിനോടും തോറ്റു. ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പും നീളുന്നു. ഏപ്രില്‍ മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെ നടക്കുന്ന മത്സരത്തില്‍ ആ കാത്തിരിപ്പിന് പരിസമാപ്തി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം, അല്ല, ആഗ്രഹിക്കാം.

Advertisment