Advertisment

കൊച്ചിയില്‍ 'ഗോള്‍മഴ' ! മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് പൊരുതിത്തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

മത്സരത്തിന്റെ അവസാന നിമിഷം ജേസണ്‍ കമ്മിംഗ്‌സ് മോഹന്‍ ബഗാന് നാലാം ഗോള്‍ സമ്മാനിച്ചു. തൊട്ടുപിന്നാലെ ദിമിത്രിയോസ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി വഴങ്ങേണ്ടി വന്നു.

New Update
isl kbfc vs mbsg

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് ബ്ലാസ്റ്റേഴ്‌സിനെ 4-3ന് തോല്‍പിച്ചു. 

Advertisment

നാലാം മിനിറ്റില്‍ അര്‍മാന്റോ സാദിക്കു നേടിയ ഗോളിലൂടെ മോഹന്‍ ബഗാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 54-ാം മിനിറ്റില്‍ മലയാളിതാരം വിബിന്‍ മോഹനന്‍ നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. എന്നാല്‍ 60-ാം മിനിറ്റില്‍ സാദിക്കു നേടിയ ഗോളിലൂടെ മോഹന്‍ ബഗാന്‍ വീണ്ടും ലീഡ് നേടി.

എന്നാല്‍ തൊട്ടുപിന്നാലെ 63-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഒപ്പമെത്തി. 68-ാം മിനിറ്റില്‍ ദീപക് ടാഗ്രി പന്ത് വലയിലെത്തിച്ചതോടെ മോഹന്‍ ബഗാന്‍ മത്സരത്തിലെ മൂന്നാം ഗോള്‍ നേടി.