Advertisment

അവസാന നിമിഷം ആഞ്ഞടിച്ച് നോര്‍ത്ത് ഈസ്റ്റ്; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നും തോറ്റു ! വിജയം കാണാതെ അടുപ്പിച്ച് അഞ്ച് മത്സരങ്ങള്‍

ഇത് അടുപ്പിച്ച് അഞ്ചാമത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനാകാത്തത്. ഫെബ്രുവരി 25ന് എഫ്‌സി ഗോവയെയാണ് അവസാനം തോല്‍പിച്ചത്. അന്ന് 4-2നായിരുന്നു ജയം.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
isl kbfc vs neufc

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയം. മത്സരത്തിന്റെ അവസാന നിമിഷമാണ് ബ്ലാസ്റ്റേഴ്‌സ് ഗോളുകള്‍ വഴങ്ങിയത്. 84-ാം മിനിറ്റില്‍ നെസ്റ്റര്‍ അല്‍ബൈച്ചും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജിതിന്‍ എം.എസുമാണ് ഗോളുകള്‍ നേടിയത്. 

ഇത് അടുപ്പിച്ച് അഞ്ചാമത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനാകാത്തത്. ഫെബ്രുവരി 25ന് എഫ്‌സി ഗോവയെയാണ് അവസാനം തോല്‍പിച്ചത്. അന്ന് 4-2നായിരുന്നു ജയം. പിന്നീട് നടന്ന അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു.

 

Advertisment