Advertisment

ഐഎസ്എല്‍: മുംബൈയെ തകര്‍ത്തു; മോഹന്‍ ബഗാന്‍ ഷീല്‍ഡ് ജേതാക്കള്‍

ഏപ്രില്‍ 19ന് നടക്കുന്ന പ്ലേ ഓഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. ഏപ്രില്‍ 20നാണ് ഗോവ-ചെന്നൈയിന്‍ പ്ലേ ഓഫ് പോരാട്ടം.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Mohun Bagan Super Giant

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാന്‍ ഷീല്‍ഡ് ജേതാക്കള്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈ സിറ്റിയെ 2-1ന് തകര്‍ത്താണ് മോഹന്‍ ബഗാന്‍ ഷീല്‍ഡ് നേടിയത്.

Advertisment

28-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളോക്കോയും, 80-ാം മിനിറ്റില്‍ ജേസണ്‍ കമ്മിംഗ്‌സുമാണ് മോഹന്‍ ബഗാനായി ഗോളുകള്‍ നേടിയത്. 89-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെ മുംബൈയ്ക്കായി വല കുലുക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്രണ്ടന്‍ ഹമില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായത് മോഹന്‍ബഗാന് തിരിച്ചടിയായെങ്കിലും വിജയം കൈവിട്ടില്ല.

പ്ലേ ഓഫ്

ഏപ്രില്‍ 19ന് നടക്കുന്ന പ്ലേ ഓഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. ഏപ്രില്‍ 20നാണ് ഗോവ-ചെന്നൈയിന്‍ പ്ലേ ഓഫ് പോരാട്ടം.

പ്ലേ ഓഫിലെ വിജയികള്‍ ഏപ്രില്‍ 23ന് നടക്കുന്ന സെമി ഫൈനലില്‍ മോഹന്‍ ബഗാനെയും, ഏപ്രില്‍ 24ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ സിറ്റിയെയും നേരിടും. ഏപ്രില്‍ 28, 29 തീയതികളില്‍ രണ്ടാം പാദ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഫൈനല്‍ മെയി നാലിനാണ്.

Advertisment