Advertisment

കപ്പടിക്കാന്‍ കേരള സ്‌ട്രൈക്കേഴ്‌സ്; ഇന്ദ്രജിത്ത് നയിക്കും, ബിനീഷ് കോടിയേരി ഉപനായകന്‍; പെപ്പെ, സണ്ണി വെയ്ന്‍ തുടങ്ങിയവരും ടീമില്‍; ടീം ഇങ്ങനെ

ഫെബ്രുവരി 23നാണ് സിസിഎല്‍ ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഹീറോസുമായി കേരള സ്‌ട്രൈക്കേഴ്‌സ് ഏറ്റുമുട്ടും. വൈകിട്ട് 6.30നാണ് ഈ മത്സരം. ഷാര്‍ജ, ഹൈദരാബാദ്, ചണ്ഡീഗഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.

New Update
ccl kerala strikers

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി (സിസിഎല്‍) നുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ദ്രജിത്ത് സുകുമാരനാണ് ക്യാപ്റ്റന്‍. ബിനീഷ് കോടിയേരിയാണ് വൈസ് ക്യാപ്റ്റന്‍.

അജിത്ത് ജാന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, അനൂപ് കൃഷ്ണന്‍, ആന്റണി പെപ്പെ, അര്‍ജുന്‍ നന്ദകുമാര്‍, അരുണ്‍ ബെന്നി, ആര്യന്‍ കഥുര്യ, ധ്രുവന്‍, ജീവ, ജോണ്‍ കൈപ്പിള്ളില്‍, ജീന്‍ പോള്‍, മണികണ്ഠന്‍ ആചാരി, മണിക്കുട്ടന്‍, മുന്ന സൈമണ്‍, രാജീവ് പിള്ള, റിയാസ് ഖാന്‍, സൈജു കുറുപ്പ്, സാജു നവോദയ, സമര്‍ഥ്, സഞ്ജു സലിം, സഞ്ജു ശിവറാം, ഷഫീര്‍ ഖാന്‍, ഷഫീഖ് റഹ്‌മാന്‍, ഷോണ്‍ സേവ്യര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിജു വില്‍സണ്‍, സണ്ണി വെയ്ന്‍, സുരേഷ് ആര്‍.കെ, വിനു മോഹന്‍, വിവേക് ഗോപന്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.

ഫെബ്രുവരി 23നാണ് സിസിഎല്‍ ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഹീറോസുമായി കേരള സ്‌ട്രൈക്കേഴ്‌സ് ഏറ്റുമുട്ടും. വൈകിട്ട് 6.30നാണ് ഈ മത്സരം. ഷാര്‍ജ, ഹൈദരാബാദ്, ചണ്ഡീഗഡ്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. മാര്‍ച്ച് 17നാണ് ഫൈനല്‍.

Advertisment