Advertisment

നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും നേർക്കുനേർ എത്തുന്നു

ക്ലബിനും രാജ്യത്തിനുമായി മെസിയും റൊണാള്‍ഡോയും ഇതുവരെ 35 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്.

New Update
messi ronaldoo.jpg

ന്നരപ്പതിറ്റാണ്ടിലധികമായി മൈതാനത്ത് തുടരുന്ന വൈരത്തിന് സൗദിഅറേബ്യന്‍ മണ്ണില്‍ തുടര്‍ച്ച. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ എത്തുന്നു. റിയാദ് സീസണ്‍ കപ്പില്‍ ഇന്റര്‍ മയാമി പങ്കെടുക്കുമെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചതോടെയാണ് മെസി-റോണോ പോരാട്ടത്തിന് വീണ്ടും കളം ഒരുങ്ങിയിരിക്കുന്നത്.

ക്ലബിനും രാജ്യത്തിനുമായി മെസിയും റൊണാള്‍ഡോയും ഇതുവരെ 35 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 16 തവണ മെസി ഭാഗമായ ടീമിനൊപ്പമായിരുന്നു ജയം. റൊണാള്‍ഡോയുടെ ടീമിന് പത്ത് തവണയാണ് വിജയിക്കാനായത്. ആറ് മത്സരങ്ങള്‍ സമനിലയിലും കലാശിച്ചു. മെസി 21 ഗോളും 12 അസിസ്റ്റും നേടി. റൊണാള്‍ഡോയുടെ പേരില്‍ 20 ഗോളും ഒരു അസിസ്റ്റുമാണുള്ളത്.

മെസി ഭാഗമായ ഇന്റര്‍ മയാമി അല്‍ ഹിലാലിനെ ജനുവരി 29-ന് നേരിടും. റൊണാള്‍ഡോയുടെ അല്‍ നസറുമായുള്ള മെസിപ്പടയുടെ മത്സരം ഫെബ്രുവരി ഒന്നിനാണ്. സൗദി പ്രൊ ലീഗിലെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ടീമുകളാണ് അല്‍ ഹിലാലും അല്‍ നസറും.”ഈ മത്സരങ്ങള്‍ ഞങ്ങളുടെ ടീമിനുള്ള പ്രധാന പരീക്ഷണങ്ങളാണ്. പുതിയ സീസണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇത് ഗുണം ചെയ്യും. അല്‍ ഹിലാലും അല്‍ നസറും പോലുള്ള മികച്ച ടീമുകളുമായുള്ള മത്സരത്തിനായി ഞങ്ങള്‍ക്ക് ആകാംഷയുണ്ട്,” ഇന്റര്‍ മിയാമി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ക്രിസ് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.

lionel messi cristiano ronaldo
Advertisment