Advertisment

മോഡല്‍ താനിയയുടെ മരണം; ക്രിക്കറ്റ് താരം അഭിഷേക് ശര്‍മയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്‌

നേരത്തെ താനിയയുടെ സുഹൃത്തായിരുന്നു അഭിഷേക്. എന്നാല്‍ ഇരുവരും തമ്മില്‍ കുറച്ചു നാളുകളായി ഒരു ബന്ധവുമില്ലെന്നാണ് കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മനസിലാകുന്നതെന്ന് പൊലീസ് പ്രതികരിച്ചു

New Update
tania singh abhishek sharma.jpg

സൂറത്ത്: മോഡല്‍ താനിയ സിംഗ് ജീവനൊടുക്കിയ സംഭവത്തില്‍ ക്രിക്കറ്റ് താരം അഭിഷേക് ശര്‍മയെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി താരത്തിന് നോട്ടീസ് നല്‍കിയതാണ് റിപ്പോര്‍ട്ട്. സൂറത്ത് സ്വദേശിനിയായ താനിയയെ തിങ്കളാഴ്ച പുലര്‍ച്ചെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

Advertisment

നേരത്തെ താനിയയുടെ സുഹൃത്തായിരുന്നു അഭിഷേക്. എന്നാല്‍ ഇരുവരും തമ്മില്‍ കുറച്ചു നാളുകളായി ഒരു ബന്ധവുമില്ലെന്നാണ് കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മനസിലാകുന്നതെന്ന് പൊലീസ് പ്രതികരിച്ചു. എന്നാല്‍ നേരത്തെ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് അഭിഷേകിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ അഭിഷേകിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ 29കാരിയായ താനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആഭ്യന്തരക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കുന്ന അഭിഷേക്, ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.

പ്രണയബന്ധത്തിലെ തകര്‍ച്ചയാകാം താനിയയുടെ മരണത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരു യുവാവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Advertisment