Advertisment

'ഇന്ത്യയെ നയിക്കാൻ യോഗ്യൻ രോഹിത് ശർമ്മ തന്നെ'; റിക്കി പോണ്ടിംഗ്

'അവന്‍ വളരെ ശാന്തനാണ്, രോഹിത് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് പ്രകടമാണ്.

New Update
ricky ponting rohit sarma



സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ യോഗ്യന്‍ രോഹിത് ശര്‍മ്മ തന്നെയെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. വരും ആഴ്ചകളില്‍ ടൂര്‍ണമെന്റില്‍ നേരിടേണ്ടി വരുന്ന വലിയ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സീനിയര്‍ താരം സജ്ജമാണെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. 

Advertisment

ഇക്കുറി ലോകകപ്പില്‍ ഹാട്രിക് വിജയങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പടിക്കല്‍ കാലമുടയ്ക്കുന്ന ടീമെന്ന ചീത്തപ്പേര് ഇന്ത്യയ്ക്ക് ഇപ്പോഴുമുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയുടെ മനോഭാവം സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നും റിക്കി പോണ്ടിംഗ് എടുത്തുപറഞ്ഞു.

'അവന്‍ വളരെ ശാന്തനാണ്, രോഹിത് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് പ്രകടമാണ്. അവന്‍ കളിക്കുന്ന രീതിയില്‍ പോലും നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. അവന്‍ പ്രവൃത്തിയിലൂടെ മറുപടി നല്‍കുന്ന താരം കൂടിയാണ്, കളിക്കളത്തിലും പുറത്തും അങ്ങനെയാണ്.' പോണ്ടിങ് പറഞ്ഞു. 

അതേസമയം, രണ്ട് തവണ ചാമ്പ്യന്‍മാരായ ഇന്ത്യയെ ഇത്തവണ ലോകകപ്പില്‍ മുന്നില്‍ നിന്ന് നയിച്ചത് രോഹിത് ശര്‍മ്മയാണ്. കളിക്കളത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ രോഹിതിന്റെ മികവ് മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടി.

ഓസീസിനെതിരായ ആദ്യ മത്സരത്തിലെ മോശം പ്രകടനം മറികടക്കുന്ന രീതിയിലാണ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും താരം ബാറ്റ് വീശിയത്. ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെതിരെ 84 പന്തില്‍ 131 റണ്‍സെടുത്ത രോഹിത് 90 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു. 16 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങിയ ഇന്നിംഗ്സില്‍ രോഹിത്തിന്റെ ആത്മവിശ്വാസം മുഴുവന്‍ പ്രകടമായിരുന്നു. 

 

ricky ponting rohit sarma
Advertisment