Advertisment

രോഹിത് ഇംപാക്ട് പ്ലെയറായി മാത്രം കളിച്ചത് എന്തുകൊണ്ട് ? വ്യക്തത വരുത്തി സഹതാരം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. 11 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം വിജയിച്ച മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
rohit sharma2

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംപാക്ട് പ്ലെയറായാണ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചത്. താരത്തെ എന്തുകൊണ്ട്  ഇംപാക്ട് പ്ലെയറായി കളിപ്പിച്ചുവെന്നത് സംബന്ധിച്ച് ചര്‍ച്ചകളും ഉയര്‍ന്നു. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുകയാണ് സഹതാരം പിയൂഷ് ചൗള.

രോഹിതിന് നേരിയ പുറം വേദന ഉണ്ടായിരുന്നുവെന്നും, മുന്‍കരുതലായാണ് അദ്ദേഹത്തെ ഇംപാക്ട് പ്ലെയറായി മാത്രം കളിപ്പിച്ചതെന്നും പിയൂഷ് വ്യക്തമാക്കി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. 11 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം വിജയിച്ച മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്. നേരിയ പരിക്ക് അലട്ടുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി രോഹിത് ഐപിഎല്ലില്‍ ഇനി കളിച്ചേക്കില്ലെന്നും അഭ്യൂഹമുണ്ട്.

Advertisment