Advertisment

മുംബൈ ഇന്ത്യന്‍സില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല ? ഡ്രസിംഗ് റൂമില്‍ പോലും അസ്വാരസ്യങ്ങള്‍ ! ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ രോഹിത് അസംതൃപ്തന്‍; താരം ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്‌

ക്യാപ്റ്റന്‍സിയിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം. എങ്കിലും കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും ഹാര്‍ദ്ദിക്കിന് ടീമിനെ നയിക്കാനും, നേതൃപാടവം തെളിയിക്കാനും അവസരം

New Update
rohit sharma hardik pandya

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണിന് ശേഷം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ രോഹിത് അതൃപ്തനാണെന്ന് ഒരു മുംബൈ ഇന്ത്യന്‍സ് താരം പറഞ്ഞതായി 'ന്യൂസ് 24 സ്‌പോര്‍ട്‌സ്' റിപ്പോര്‍ട്ട് ചെയ്തു. ടീമിന്റെ ഡ്രസിംഗ് റൂമിലും അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു താരങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കം ഡ്രസിംഗ് റൂമിലെ അന്തരീക്ഷം മോശമാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിന് കീഴില്‍ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനുമായിട്ടില്ല. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനത്താണ്.

ഈ സാഹചര്യത്തില്‍ സീസണിന്റെ മധ്യത്തില്‍ ക്യാപ്റ്റന്‍സിയിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം. എങ്കിലും കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും ഹാര്‍ദ്ദിക്കിന് ടീമിനെ നയിക്കാനും, നേതൃപാടവം തെളിയിക്കാനും അവസരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment