Advertisment

പാരീസില്‍ നടക്കുന്ന ഒളിമ്പിക്സോടെ ഓട്ടം നിര്‍ത്തുമെന്ന് ഷെല്ലി ആന്‍ ഫ്രേസര്‍

പാരീസ് ഒളിമ്പിക്സിനായി പരിശീലനം തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

New Update
shelly ann.jpg

കിങ്സ്റ്റണ്‍: ഈവര്‍ഷം പാരീസില്‍ നടക്കുന്ന ഒളിമ്പിക്സോടെ ഓട്ടം നിര്‍ത്തുമെന്ന് ജമൈക്കന്‍ ഇതിഹാസതാരം ഷെല്ലി ആന്‍ ഫ്രേസര്‍.2017-ല്‍ മകന് ജന്‍മംനല്‍കിയശേഷം ട്രാക്കില്‍ തിരിച്ചെത്തുകയായിരുന്നു. സ്പ്രിന്റ് ഇനങ്ങളില്‍ ഇത്രയും കൂടുതല്‍ കാലം ട്രാക്കില്‍ തുടരുന്നവര്‍ അപൂര്‍വമാണ്. ജൂലായ് 26-നാണ് പാരീസ് ഒളിമ്പിക്സ് തുടങ്ങുന്നത്.

‘എന്റെ മകന് എന്നെ കൂടുതല്‍സമയം ആവശ്യമുണ്ട്. എന്റെ ഭര്‍ത്താവിനും കുടുംബത്തിനുമായി സമയം ചെലവഴിക്കേണ്ടതുണ്ട്. അതുകൊണ്ട് ട്രാക്കിനോട് വിടപറയാന്‍ തീരുമാനിച്ചു’ – ഒരു അമേരിക്കന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഷെല്ലി പറഞ്ഞു. പാരീസ് ഒളിമ്പിക്സിനായി പരിശീലനം തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആധുനിക അത്‌ലറ്റിക്സിലെ അതുല്യ പ്രതിഭകളിലൊരാളായ ഷെല്ലിക്ക് 37 വയസ്സായി. 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഷെല്ലി 2020 ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ 4×100 ജമൈക്കന്‍ ടീം അംഗമായിരുന്നു. 2016 റിയോ, ടോക്യോ ഒളിമ്പിക്സുകളില്‍ 100 മീറ്റര്‍ വെള്ളിയും നേടി. ലോക അത്‌ലറ്റിക്സില്‍ സ്പ്രിന്റ് ഇനങ്ങളില്‍ 10 സ്വര്‍ണം നേടി.

shelly ann frazer
Advertisment