Advertisment

ആഭ്യന്തര ക്രിക്കറ്റ് വേണ്ട, ഐപിഎല്‍ മാത്രം മതി ? ശ്രേയസ് അയ്യരുടെ പരിക്കില്‍ നിഗൂഢത ! ഇഷന്‍ കിഷന് പിന്നാലെ വിവാദത്തില്‍പെട്ട് അയ്യരും

താരത്തിന് പുതിയ പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്നസ്‍ വീണ്ടെടുത്തതായും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐയ്ക്കു റിപ്പോർട്ട് നൽകി.  ഇതാണ് താരത്തിന് തിരിച്ചടിയായത്.

New Update
shreyas iyer

ന്യൂഡല്‍ഹി: ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. രഞ്ജി ട്രോഫി കളിക്കാതെ വിട്ടുനിന്ന ഇഷാന്‍ കിഷന്‍ ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബിസിസിഐയുടെ ഈ കര്‍ശന നീക്കം. ഇഷാന് പിന്നാലെ ശ്രേയസ് അയ്യരും ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

നടുവേദന മൂലം രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ താരത്തിന് പുതിയ പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്നസ്‍ വീണ്ടെടുത്തതായും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐയ്ക്കു റിപ്പോർട്ട് നൽകി.  ഇതാണ് താരത്തിന് തിരിച്ചടിയായത്.

പരിക്കുകളൊന്നുമില്ലാത്ത താരം ഐപിഎല്ലിന് തയ്യാറെടുക്കുന്നതിനുവേണ്ടി വിട്ടുനില്‍ക്കുന്നുവെന്ന തരത്തില്‍ അഭ്യൂഹം ശക്തമാണ്. 

Advertisment