Advertisment

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വെങ്കലം; അന്തിം പംഗൽ മലർത്തിയടിച്ചത് യൂറോപ്യൻ ചാമ്പ്യനെ

രണ്ട് തവണ യൂറോപ്യൻ ചാമ്പ്യനായ എമ്മ ജോന്ന ഡെനിസ് മാൽഗ്രെനെ 16-6 എന്ന് സ്‌കോറിനാണ് പരാജയപ്പെടുത്തിയാണ് പംഗൽ വെങ്കലം നേടിയത്. ഇതോടെ പാരീസ് ഒളിമ്പിക്‌സിലേക്ക് താരത്തിന് യോഗ്യത നേടാനായി.

New Update
antim.jpg

സെർബിയയിലെ ബെൽഗ്രേഡിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വെങ്കലം. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് അന്തിം പംഗൽ വെങ്കലം നേടിയത്. രണ്ട് തവണ യൂറോപ്യൻ ചാമ്പ്യനായ എമ്മ ജോന്ന ഡെനിസ് മാൽഗ്രെനെ 16-6 എന്ന് സ്‌കോറിനാണ് പരാജയപ്പെടുത്തിയാണ് പംഗൽ വെങ്കലം നേടിയത്. ഇതോടെ പാരീസ് ഒളിമ്പിക്‌സിലേക്ക് താരത്തിന് യോഗ്യത നേടാനായി.

ഈ ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ഒരു സ്വർണവും അഞ്ച് വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ നേട്ടം 23 ആയി. എന്നാൽ ഒളിമ്പിക്‌സ് ക്വാട്ട യോഗ്യത എൻഒസിയ്‌ക്ക് ആയതിനാൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനാണ് വിനേഷ് ഫോഗട്ട് ആണോ അന്തിം പംഗലാണോ പാരീസിൽ ഇന്ത്യയെ പ്രതിനിധികരിക്കേണ്ടതെന്ന് തീരുമാനിക്കുക. 2022, 2023 വർഷങ്ങളിൽ അണ്ടർ 20 ലോകചാമ്പ്യനായിരുന്നു പംഗൽ. 2023 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി.

sports
Advertisment