Advertisment

'സ്വർണം നിറഞ്ഞ് ഷൂട്ടിങ് റേഞ്ച്'; ഏഷ്യൻ ​ഗെയിംസിൽ 50 മീറ്റർ റൈഫിളിൽ ഇന്ത്യക്ക് സ്വർണം

ലോക റെക്കോർഡ് സ്കോറായ 1769 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം.

New Update
aaaaaaaaaaaaaaammmmmmmmmmm.jpg

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ആറാം ദിനം ഇന്ത്യയ്ക്ക് സ്വർണത്തോടെ തുടക്കം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ഐശ്വരി പ്രതാപ് സിങ് ടോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരുടെ സംഘമാണ് ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്നത്. ലോക റെക്കോർഡ് സ്കോറായ 1769 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡൽ. ഇഷ സിങ്ങ്, പലക്ക് ജി, ദിവ്യ ടിഎസ് സഖ്യം വെള്ളി മെഡലാണ് നേടിത്തന്നത്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മെഡൽനേട്ടം 15 ആയി ഉയർന്നു. അഞ്ച് സ്വർണമാണ് ഇന്ത്യൻ സംഘം ഷൂട്ടിങ്ങിൽ നേടിയത്. 1731 പോയിന്റോടെയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം.

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ ഏഴാം സ്വർണമാണിത്. ഒമ്പത് വെള്ളിയും 11 വെങ്കലവുമുൾപ്പടെ ഇന്ത്യയുടെ മെഡൽനേട്ടം 27 ആയി. മെഡൽപട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് മുന്നേറിയിട്ടുണ്ട്. എന്നാൽ ബാഡ്മിന്റണിൽ ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്ന പി വി സിന്ധു ക്വാർട്ടറിൽ പുറത്തായി.

asian games 2023
Advertisment