Advertisment

അതിവേഗ അർധ സെഞ്ചുറി; ഹാർദികിനൊപ്പം റെക്കോർഡ് പങ്കിട്ട് സർഫറാസ്

New Update
1411199-sarfrazkhan.webp

രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റിൽ രാജകീയ പ്രകടനം നടത്തി ആദ്യദിനം ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്ന താരമാണ് സർഫറാസ് ഖാൻ. 62 റൺസിൽ നിൽക്കെ നിർഭാഗ്യകരമായ റണ്ണൗട്ടിൽ പുറത്തായെങ്കിലും അപൂർവ്വ റെക്കോർഡ് യുവതാരം സ്വന്തം പേരിലാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗ അർധ സെഞ്ചുറി നേടുന്ന അരങ്ങേറ്റക്കാരൻ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പമാണെത്തിയത്. ഇതുവരും 48 പന്തിലാണ് ഫിഫ്റ്റി പൂർത്തിയാക്കിയത്. 2017ൽ അരങ്ങേറ്റ ടെസ്റ്റിൽ ശ്രീലങ്കക്കെതിരെയായിരുന്നു ഹാർദിക് അർധ സെഞ്ചുറി നേടിയത്. 2013 ൽ അരങ്ങേറ്റ ടെസ്റ്റിൽ ആസ്‌ത്രേലിയക്കെതിരെ ശിഖർ ധവാൻ 50 പന്തിൽ നേടിയ ഫിഫ്റ്റി റെക്കോർഡണ് മറികടന്നത്.

Advertisment