Advertisment

രണ്ടാം ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഓസ്‌ട്രേലിയ; ഓസീസ് ജയം 83 റൺസിന്

New Update
H

സിഡ്‌നി: രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ഏകദിന പരമ്പര അവര്‍ സ്വന്തമാക്കി. 83 റണ്‍സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി.

Advertisment

വിന്‍ഡീസിന്റെ പോരാട്ടം 43.3 ഓവറില്‍ 175 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി വിന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

40 റണ്‍സെടുത്ത കെസി കാര്‍ട്ടി, 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ്, 25 റണ്‍സെടുത്ത റോസ്റ്റന്‍ ചേസ്, 19 റണ്‍സെടുത്ത അല്‍സാരി ജോസഫ് എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്.

ആബോട്ട് അര്‍ധ സെഞ്ച്വറി നേടി. താരം 63 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 69 റണ്‍സെടുത്തു. 33 പന്തില്‍ 18 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വില്‍ സതര്‍ലാന്‍ഡ് പിന്തുണച്ചു. ആദം സാംപ (8), ജോഷ് ഹെയ്‌സല്‍വുഡ് (4) എന്നിവര്‍ പുറത്താകാതെ നിന്നു. മാത്യു ഷോട്ട് (41), കാമറൂണ്‍ ഗ്രീന്‍ (33), ആരോണ്‍ ഹാര്‍ഡി, മര്‍നസ് ലബുഷെയ്ന്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

Advertisment