Advertisment

ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വച്ച് വിഷം കലര്‍ന്ന ദ്രാവകം കുടിച്ചു? വായിലും തൊണ്ടയിലും പൊള്ളലേറ്റ മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: പോലീസില്‍ പരാതി നല്‍കി താരം

New Update
mayank

ഡല്‍ഹി: ഇന്ത്യന്‍ ഓപ്പണറും കര്‍ണാടക ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനം പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സംഭവത്തെ തുടര്‍ന്ന് താരം പോലീസില്‍ പരാതി നല്‍കി. 

Advertisment

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഉണ്ടായിരുന്ന ഒരു പൗച്ചില്‍ നിന്ന് വെള്ളമാണെന്ന് കരുതി ദ്രാവകം കുടിച്ചതിനെത്തുടര്‍ന്നാണ് സംഭവം. താരം  അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തന്റെ മാനേജര്‍ വഴി താരം പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി.

അദ്ദേഹം വിമാനത്തില്‍ വച്ച് വെള്ളം കുടിച്ചു. പക്ഷേ പെട്ടെന്ന് വായില്‍ പൊള്ളലേറ്റു, പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ ആകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി ഉന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

'പോലീസ് അദ്ദേഹത്തിന്റെ പരാതി സ്വീകരിച്ചു, എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ അന്വേഷിക്കും. മാനേജര്‍ പറഞ്ഞതനുസരിച്ച്, അദ്ദേഹം നാളെ ബെംഗളൂരുവിലേക്ക് പോകും. അഗര്‍ത്തലയില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ഞങ്ങള്‍ അദ്ദേഹത്തിന് നല്‍കും. സംസ്ഥാന ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ പറഞ്ഞു.

നിലവില്‍ കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റനാണ് മായങ്ക് അഗര്‍വാള്‍. ത്രിപുരയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തിനായി എത്തിയപ്പോഴാണ് താരത്തിനു അപകടം സംഭവിച്ചത്. മത്സരത്തില്‍ കര്‍ണാടക 29 റണ്‍സിനു ജയിച്ചിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനും (51) അദ്ദേഹത്തിനു സാധിച്ചു.

മായങ്ക് അഗര്‍വാള്‍ അപകടനനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അഗര്‍ത്തലയിലെ ആശുപത്രിയിലേക്ക് താരത്തെ വിമാന മാര്‍ഗം അടിയന്തരമായി എത്തിക്കുകയായിരുന്നു.

Advertisment