Advertisment

ഇക്കുറി ഐ.പി.എൽ പോരാട്ടത്തിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഇല്ല ! ക്ഷമിയുടെ പിന്മാറ്റം കാല്‍പാദത്തിന് ശസ്ത്രക്രിയയുള്ളതിനാൽ; ഗുജറാത്ത് ടൈറ്റന്‍സിന് വൻ നഷ്ടം

New Update
ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഈ സീസണിലെ ഐ.പി.എൽ പോരാട്ടത്തില്‍ നിന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി പുറത്ത്. മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് ഷമി. ക്ഷമിയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാവും. 

കാല്‍പാദത്തിനു ശസ്ത്രക്രിയക്ക് വിധേയനകാന്‍ ഒരുങ്ങുകയാണ് ഷമി. ഇതിനാലാണ് പിന്‍മാറ്റം. യുകെയിലാണ് താരത്തിന്റെ ശസ്ത്രക്രിയ.

ഏകദിന ലോകകപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. നിലവില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം ഉള്‍പ്പെട്ടിരുന്നില്ല.

Advertisment