Advertisment

രഞ്ജി ട്രോഫി: ഛത്തീസ്ഗഢിനെതിരെ 107 റണ്‍സ് ലീഡ് ഉയർത്തി കേരളം, സച്ചിന്‍ ബേബിയും വിഷ്ണു വിനോദും ക്രീസില്‍

New Update
B

റായ്പുര്‍: രഞ്ജി ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ നിലവില്‍ കേരളത്തിനു 107 റണ്‍സ് ലീഡ്.

ഒന്നാം ഇന്നിങ്‌സില്‍ കേരളം 350 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഢിന്റെ പോരാട്ടം 312 റണ്‍സില്‍ അവസാനിച്ചു. 38 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കേരളം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയില്‍. ഒരു ദിവസം ശേഷിക്കെയാണ് ആകെ ലീഡ് 107ല്‍ എത്തിയത്.

രോഹന്‍ കുന്നുമ്മല്‍ (36), രോഹന്‍ പ്രേം (17) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. ആറ് റണ്‍സുമായി സച്ചിന്‍ ബേബിയും നാല് റണ്‍സുമായി വിഷ്ണു വിനോദുമാണ് ക്രീസില്‍.

Advertisment